ആലപ്പുഴ: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. മുട്ടം പാട്ടുകാരന്‍ വടക്കേതില്‍ രവീന്ദ്രന്റെ ഭാര്യ സൗമ്യ (36)  ആണ്. മരിച്ചത്. മൂന്നുദിവസം മുമ്പ് പനിയെ തുടര്‍ന്ന് മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി ഭേദമാകാ് ഇന്ന് ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തുകയും പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.  മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധന ഫലം വന്ന ശേഷമേ സംസ്‌കാരം നടക്കു.