കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ
നാജിയയുടെ ഭർത്താവ് നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മൽ സ്വദേശി നാജിയയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത് വെച്ച് അപകടം ഉണ്ടായത്.