Asianet News MalayalamAsianet News Malayalam

കാർ നിയന്ത്രണം വിട്ടു, നിർത്തിയിട്ട മിനി ക്രയിനിലേക്ക് പാഞ്ഞുകയറി; വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. 

woman doctor and her 15-year-old daughter were injured in a car accident in Venjaramoodu vkv
Author
First Published Nov 6, 2023, 10:52 AM IST

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്.  നിയന്ത്രണം വിട്ട കാർ  മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. 

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

Read More : 'കുത്തിയത് അയാൾ തന്നെ, മെറിന്‍റെ മരണമൊഴി'; യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Follow Us:
Download App:
  • android
  • ios