സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്, 'വാഹനം ഓടിച്ചിരുന്നത് അമിത വേഗത്തിൽ'
കാട്ടൂർ റോഡിൽ നിന്ന് ബൈപ്പാസിലേക്ക് തിരിയുന്നതിനിടയൊണ് ഡോറിന് സമീപത്തുനിന്നിരുന്ന അലീന തെറിച്ച് വീണത്.

തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. തൃശൂർ മതിലകം സ്വദേശിയായ 23 കാരി അലീനയ്ക്കാണ് ബസ്സിൽ നിന്ന് വീണ് പരിക്കേറ്റത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്. കാട്ടൂർ റോഡിൽ നിന്ന് ബൈപ്പാസിലേക്ക് തിരിയുന്നതിനിടയൊണ് ഡോറിന് സമീപത്തുനിന്നിരുന്ന അലീന തെറിച്ച് വീണത്.
ബസ് അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല, അനധികൃതമായി റൂട്ട് തെറ്റിച്ചാണ് ബസ് ഓടിയിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. മെയിൻ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് എന്നാൽ ബൈപ്പാസ് റോഡിലൂടെ പോയെന്നതിനുള്ള സിസിടിവി ദൃശ്യങ്ങളും അപകടത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഒരു രൂപയെ ചൊല്ലി തര്‍ക്കം', യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കാന്‍ കഴിഞ്ഞത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.