ഒളവപ്പറമ്പിൽ സൗമൃ (35) ആണ് ഇന്ന് രാവിലെ മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ആലപ്പുഴ: ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമൃ (35) ആണ് ഇന്ന് രാവിലെ മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചാണ് തീ കൊളുത്തി ജീവനൊടുക്കിയത്. മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തായിരുന്നു സൗമ്യവാടകയ്ക്ക് താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)