സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

കൊച്ചി: കൊച്ചിയില്‍ യുവതിയെ(woman) തൂങ്ങി മരിച്ച നിലയില്‍(Suicide) കണ്ടെത്തി. വരാപ്പുഴ പാലത്തിന്(Varappuzha Bridge) താഴെയാണ് ഇന്ന് രാവിലെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതിനടുത്ത് വയസ് തോന്നിക്കുമെന്നും ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ചത് ആരാണെന്നറിയാനായുള്ള അന്വേഷണത്തിലാണ് പൊലീസ്. 

യുവതി ആത്മഹത്യ ചെയ്തതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് അറിയിച്ചു.