അജിതയും ഭർത്താവ് രാജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും, അജിത ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

തിരുവന്തപുരം: നെയ്യാറ്റിൻകര മലയിൽ തോട്ടത്തിൽ വീട്ടിൽ സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 45കാരിയായ അജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാതി നഗ്നമായ നിലയിലും കാൽ തറ തൊട്ട നിലയിലുമായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപിണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അജിതയും ഭർത്താവ് രാജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും, അജിത ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് പരിശോധനയ്ക്കും ഇൻക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.