Asianet News MalayalamAsianet News Malayalam

ചൂരൽമലയിൽ എത്തി മൂന്ന് നാൾ, അതിസാഹസിക രക്ഷപ്പെടൽ, ക്യാമ്പിലെത്തിയതും പ്രസവ വേദന; നടുക്കും ഓർമ്മകളിൽ രാധിക

ഉറങ്ങികിടക്കുമ്പോഴാണ് വെള്ളം ഇരച്ചെത്താൻ തുടങ്ങിയത്. ഒരടി നടക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഭയങ്കര വല്യ വയറൊക്കെ ആയിരുന്നു. എന്നാലും എങ്ങനെയൊക്കെയോ ഒരു ധൈര്യം മനസിൽ വന്നു. രക്ഷപ്പെടണമല്ലോ എങ്ങനെയെങ്കിലുമൊക്കെ- രാധിക പറയുന്നു.

woman gets a narrow escape with mature pregnancy in Wayanad landslide describes her shocking experience
Author
First Published Aug 14, 2024, 11:50 AM IST | Last Updated Aug 14, 2024, 11:50 AM IST

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതിന്‍റെ അവിശ്വസനീയതയിലാണ് ദുരന്തം നടക്കുമ്പോൾ പൂർണ ഗർഭിണിയായിരുന്ന രാധിക. ദുരന്തത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന രാധിക നിശ്ചയിച്ച തീയതിക്ക് മുമ്പേ പ്രസവിക്കുകയും ചെയ്തു. രാധികയെ പോലെ ഏഴ് ഗർഭിണികളാണ് ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആ രാത്രിയിൽ അനുഭവിച്ച പേടി ഇന്നും തന്നെ പൂർണ്ണമായി വിട്ട് പോയിട്ടില്ലെന്ന് രാധിക പറയുന്നു.

ആ രാത്രിയുടെ നടുക്കം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല, വൈത്തിരിയിലെ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ചൂരൽമലയിലെ അമ്മ വീട്ടിൽ എത്തിയിട്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളൂ. ഈ മാസം 16 നാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. ഗർഭത്തിന്‍റെ എല്ലാ അവശതകളും ഉണ്ടായിരുന്നു. ഉറങ്ങികിടക്കുമ്പോഴാണ് വെള്ളം ഇരച്ചെത്താൻ തുടങ്ങിയത്. ഒരടി നടക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഭയങ്കര വല്യ വയറൊക്കെ ആയിരുന്നു. എന്നാലും എങ്ങനെയൊക്കെയോ ഒരു ധൈര്യം മനസിൽ വന്നു. രക്ഷപ്പെടണമല്ലോ എങ്ങനെയെങ്കിലുമൊക്കെ- രാധിക പറയുന്നു.

ക്യാമ്പിൽ എത്തി മണിക്കൂറുക്കുകം രാധികയ്ക്ക് പ്രസവ വേദന തുടങ്ങി. ഒടുവിൽ ആശുപത്രിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകി. ഡിപ്രഷൻ ഉക്കെ ഉണ്ടാകാം, പക്ഷേ എല്ലാം ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു. എന്നെ മാത്രം നോക്കിയാൽ പോരല്ലോ, കൂടെ മകളുമുണ്ട്- രാധിക പറഞ്ഞു. ഇപ്പോഴും മുന്നിലുണ്ടായ ദുരന്തത്തിന്‍റ ഞെട്ടലിൽ നിന്ന് മോചനം കിട്ടിയിട്ടില്ല. ടെൻഷൻ ഇപ്പോഴും ഉണ്ടാകാറുണ്ടെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 പ്രസവത്തിന് ശേഷം തിരിച്ചെത്തേണ്ട ചൂരൽമലയിലെ വീട്ടിലേക്ക് ഇനി രാധികയ്ക്കും കുഞ്ഞിനും പോകാനാകില്ല. ബന്ധുവീട്ടിലാണ് താത്കാലികമായി കഴിയുന്നത്. ഉറ്റവർ, ഒപ്പം പഠിച്ചവർ, അയൽ വാസികൾ എല്ലാവരും  ഉരുൾപൊട്ടലിൽ രാധികക്ക് നഷ്ടമായി. ദുരന്തത്തിന്‍റെ തീവ്രതയിലും പുതിയ ജീവിതത്തിന്‍റെ പ്രതീക്ഷയുമായി ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് രാധികയ്ക്കൊപ്പമുണ്ട്. ഉള്ളിൽ സങ്കടക്കടലിരമ്പുമ്പോഴും മകൾക്കായി എല്ലാം മറന്ന് ജീവിക്കണം ഇനി രാധികയ്ക്ക്.

വീഡിയോ സ്റ്റോറി കാണാം 

Read More :ഷിരൂരിൽ നിന്ന് ശുഭവാർത്ത, സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്‌പി

 

Latest Videos
Follow Us:
Download App:
  • android
  • ios