അടിവയറ്റില്‍ വേദനയും ഭാരക്കൂടുതലും അനുഭവപ്പെട്ട യുവതി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. 

ഹരിപ്പാട്: യുവതിയുടെ അണ്ഡാശയത്തിൽ നാല് കിലോഗ്രാം തൂക്കംവരുന്ന മുഴ കണ്ടെത്തി. മാവേലിക്കര സ്വദേശിയായ 24-കാരിയുടെ വയറ്റിലാണ് ഡോക്ടര്‍മാര്‍ മുഴ കണ്ടെത്തിയത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടറന്മാര്‍ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. 

 അടിവയറ്റിൽ ഭാരക്കൂടൂതലും വേദനയുമായാണ് യുവതി ആശൂപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തുന്നത്. ആശുപത്രിയിലെ ഡോക്ടറന്മാരായ സൂസൻ ശാമുവേൽ, രശ്മി, ജോണി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്ര ക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.