ഇടുക്കി: കുണ്ടള സാന്റോസ് കുടിയില്‍നിന്ന് മീന്‍പിടിച്ച് മടങ്ങിയ മദ്ധ്യവയ്ക്കയെ കാണാതായതായി പരാതി.  മാണിക്യത്തിന്റെ ഭാര്യ പാപ്പാത്തി(50)യെയാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. കുണ്ടള ജലാശയത്തില്‍ പുരുഷന്‍മാരും സ്ത്രീകളും രണ്ട് സംഘങ്ങളായാണ് മീന്‍ പിടിക്കാന്‍ പോകുന്നത്. ശനിയാഴ്ച വൈകുന്നേരം വള്ളിയമ്മയ്‌ക്കൊപ്പമാണ് പാപ്പാത്തി പോയത്. മീന്‍ പിടിച്ച് മടങ്ങിവീട്ടിലെത്തി അല്‍പ്പസമയത്തിനുള്ളില്‍ കാണാതാവുകയായിരുന്നു. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.