ഭർത്താവ് തിരുപ്പതി ജോലിക്ക് പോയ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്
ഇടുക്കി:ഇടുക്കി പൂപ്പാറയിൽ 39 കാരി ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പൂപ്പാറയിൽ വാടകക്ക് താസിക്കുന്ന തിരുപ്പതിയുടെ ഭാര്യ ലീലയാണ് തീ കൊളുത്തി ആത്. ഭർത്താവ് തിരുപ്പതി ജോലിക്ക് പോയ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശബ്ദം കേട്ട പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എൺപത് ശതമാനത്തോളം പൊള്ളലേറ്റതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

