Asianet News MalayalamAsianet News Malayalam

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പിഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

woman was sexually assaulted abroad with a promise of marriage man arrested
Author
First Published Aug 28, 2024, 2:49 PM IST | Last Updated Aug 28, 2024, 2:49 PM IST

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ ഷാരോണിനെ (32)  ഗുരുവായൂർ പൊലീസാണ് പിടികൂടിയത്. വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ്   രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios