ദേവിയുടെ ഭർത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യവില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ്
പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. ചിറ്റൂർ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.
ദേവിയുടെ ഭർത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ, ഗോപകുമാരൻ, രമേഷ് കുമാർ, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
