തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ബസില്‍ നിന്നും യാത്രക്കാരിയുടെ പണം കവര്‍ന്ന മാരി എന്ന ഭവാനിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ബസുകളില്‍ മോഷണം വ്യാപകമായിരുന്നു.

തുടര്‍ന്ന് മഫ്തിയില്‍ വനിതാ പൊലീസിനെ സിറ്റി പൊലീസ് നിയോഗിച്ചിരുന്നു. ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പഴ്സും പണവും മോഷ്ടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു പിടിയിലായ ഭവാനി. മഫ്തിയിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണശ്രമത്തിനെ മാരി കുടുങ്ങിയത്. ഇവര്‍ മുമ്പും നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.