ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടത്.
നെടുമുടി: പള്ളാത്തുരുത്തി അരയൻതോട് പാലത്തിന് സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്തി. പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ അനിതയുടെ സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
Add Asianetnews as a Preferred Source

