കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. തമിഴ്നാട് അംബാസമുദ്രം സ്വദേശിനി സ്വർണ ഭാഗ്യമണിയാണ് മരിച്ചത്. 55 വയസായിരുന്നു. 

കൊല്ലം പുനലൂർ പാതയിൽ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയിൽ എന്ന സ്ഥലത്ത് ട്രെയിൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനിന്റെ വാതലിനോട് ചേർന്നാണ് ഇവർ ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു.