Asianet News MalayalamAsianet News Malayalam

സ്‌കൂട്ടര്‍ യാത്രിക ടിപ്പര്‍ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു

മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശ്രീകലയെ രക്ഷിക്കാനായില്ല. 

women died hit tipper lorry in mavelikara
Author
Mavelikara, First Published Jan 23, 2020, 7:52 AM IST

മാവേലിക്കര: സ്‌കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു. തെക്കേക്കര വാത്തികുളം കാവിന്‍താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല റ്റി(41) ആണ് മരിച്ചത്. മാവേലിക്കര പുഷ്പ ജംഗ്ഷന് കിഴക്ക് ഭാഗത്ത് വെച്ച് ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

ശ്രീകല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയില്‍ തട്ടുകയും നിയന്ത്രണം വിട്ട് ലോറിയ്ക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു. ഇവരുടെ അരയ്ക്കു താഴെകൂടി ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശ്രീകലയെ രക്ഷിക്കാനായില്ല. ശ്രീകല മാവേലിക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ തയ്യല്‍ തൊഴിലാളിയായിരുന്നു. 

Read Also: കായംകുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
 

Follow Us:
Download App:
  • android
  • ios