വാരനാട്ടെ വീട്ടിൽ കയർചുറ്റുന്ന സ‌്പൂളിങ‌് മെഷീൻ പ്രവർത്തിപ്പിക്കുമ്പോഴാണ‌് വൈദ്യുതാഘാതമേറ്റത‌്. 

ചേർത്തല: കയർ തൊഴിലാളിയായ യുവതി യന്ത്രത്തിൽനിന്ന‌് വൈദ്യുതാഘാതമേറ്റ‌് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത‌് ഒന്നാംവാർഡിൽ വാരനാട‌് ഉലകംവീട്ടിൽ ഉദയൻ- ശോഭ ദമ്പതികളുടെ മകൾ ദിവ്യ (32) ആണ‌് മരിച്ചത‌്. 

പള്ളിപ്പുറം പഞ്ചായത്ത‌് 12-ാം വാർഡ‌് പുതുവൽനികർത്തിൽ പ്രമോദിന്റെ ഭാര്യയാണ‌്. വാരനാട്ടെ വീട്ടിൽ കയർചുറ്റുന്ന സ‌്പൂളിങ‌് മെഷീൻ പ്രവർത്തിപ്പിക്കുമ്പോഴാണ‌് വൈദ്യുതാഘാതമേറ്റത‌്. താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കായലിനടുത്തെ വീട്ടിൽ വെള്ളംകയറി മോട്ടോറിന‌് തകരാർ സംഭവിച്ചതാകാം അപകടകാരണമെന്ന‌ാണ‌് നിഗമനം.