വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്
കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്
കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിനുള്ളിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍മാര്‍ട്ട് എന്ന സ്ഥാപനത്തിന് സമീപത്തുള്ള കിണറാണ് പെട്ടെന്ന് താഴ്ന്നുപോയത്. ഈ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായി പച്ചക്കറികള്‍ വൃത്തിയാക്കുകയായിരുന്ന ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്.
കിണര്‍ ഇടിഞ്ഞത് സ്ഥാപനത്തിന് ഭീഷണിയായിട്ടുണ്ട്. താല്‍ക്കാലികമായി സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. ഇവിടെ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അടിയന്തിരമായി പരിഹാരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം