ഭരണിക്കാവ് പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ആഡിറ്റോറിയത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ ആഫീസർ ഡോ. സ്മിതയ്ക്കും നേരെ  കൈയ്യേറ്റ ശ്രമം നടന്നു. 

മാവേലിക്കര: ഭരണിക്കാവ് പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ആഡിറ്റോറിയത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ ആഫീസർ ഡോ. സ്മിതയ്ക്കും നേരെ കയ്യേറ്റ ശ്രമം നടന്നു. കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് കണ്ടുനിന്ന വാക്സിനേഷൻ ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കുഴഞ്ഞുവീണു. വാക്സിനേഷൻ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി.