കൊട്ടിയം: കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളപുരം  സ്വദേശിനിയാണ് വസന്തകുമാരി. മുമ്പ് വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുന്‍പാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇന്നുരാവിലെ ആറു മണിയോടെയാണ് വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.