കുന്നംകുളത്ത് കീഴൂരിൽ തെങ്ങ് കയറുകയായിരുന്ന അസം സ്വദേശിയായ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഇരുമ്പിന്റെ തോട്ടി വൈദ്യുത ലൈനിൽ തട്ടിയായിരുന്നു അപകടം. ഇജാജുൽ ഹഖ് (23) ആണ് മരിച്ചത്
കുന്നംകുളം: കീഴൂരിൽ തെങ്ങ് കയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അസം സ്വദേശി 23 വയസ്സുള്ള ഇജാജുൽ ഹഖ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12. 45 നായിരുന്നു സംഭവം. തെങ്ങുകയറുന്നതിനിടെ ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ച് ഇടുന്നതിനിടെ ഇരുമ്പിന്റെ തോട്ടി വൈദ്യുത ലൈനിൽ തട്ടി ഇദ്ദേഹത്തിന് ഷോക്ക് ഏൽക്കുകയായിരുന്നു. ഷോക്കേറ്റ് വെള്ളത്തിൽ വീണ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

