റബര്‍ തോട്ടത്തിൽ വെച്ച് ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയിൽ അജയകുമാറിന് ആണ് കടിയേറ്റത്. വനംവകുപ്പെത്തി പാമ്പിനെ പിടികൂടി ഉള്‍ക്കാട്ടിൽ വിട്ടു

തിരുവനന്തപുരം: റബര്‍ തോട്ടത്തിൽ വെച്ച് ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയിൽ അജയകുമാറിന് ആണ് കടിയേറ്റത്. ഇന്ന് രാവിലെ റബര്‍ ടാപ്പിങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേ മാളത്തിൽ കയറിപോവുകയായിരുന്നു പെരുമ്പാമ്പ്. കടിയേറ്റ അജയകുമാര്‍ ആശുപത്രിയിൽ ചികിത്സ തേടി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ല് കെട്ടിനിടയിൽ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടുകയായിരുന്നു. അഞ്ച് അടി നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു. വനംവകുപ്പിന്‍റെ സ്നെയ്ക്ക് കാച്ചര്‍മാരാണ് പാമ്പിനെ പിടികൂടിയത്.

വടിവാളുമായെത്തിയ മൂന്നംഗം സംഘം ബാർ അടിച്ചു തകർത്തു, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ഒരാൾ കസ്റ്റഡിയിൽ

YouTube video player