Asianet News MalayalamAsianet News Malayalam

നാദാപുരത്ത് സിപിഎം നേതാവിന്‍റെ വീട്ടുമുറ്റത്ത് റീത്ത്; പൊലീസ് കേസെടുത്തു

തെരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

wreath in the backyard of the cpm leaders house in nadapuram
Author
Nadapuram, First Published Apr 3, 2021, 1:13 AM IST

കോഴിക്കോട്: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍  റീത്ത് വെച്ചതായി പരാതി. സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടിൽ സി. എച്ച് മോഹനന്റെ വീട്ട് മുറ്റത്താണ് ആദാരാഞ്ജലികൾ അർപ്പിച്ച് റീത്ത് പ്രത്യക്ഷപ്പെട്ടത്.

മോഹനന്‍ രാവിലെ പ്രഭാതസവാരിക്ക് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് റീത്ത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസ് റീത്ത് എടുത്ത് മാറ്റി. തെരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 

Follow Us:
Download App:
  • android
  • ios