Asianet News MalayalamAsianet News Malayalam

തെറ്റായ കൊവിഡ് പരിശോധന, യുവാവിന്റെ വിദേശയാത്ര മുടങ്ങി, 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി!

25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്.

Wrong covid test, consumer commission ordered compensation of 1.79 lakh rupees prm
Author
First Published Dec 30, 2023, 12:03 PM IST

പത്തനംതിട്ട: കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്കാൻസിനുമാണ് പിഴ ചുമത്തിയത്. 1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി. പലിശ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.

Read More... മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്.  ഇതുമൂലം പരാതിക്കാരന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ആയ 1, 70000 രൂപയും പലിശയും നൽകാനാണ് വിധി. 

Latest Videos
Follow Us:
Download App:
  • android
  • ios