കോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്കൂളിൽ ക്യാമ്പ് തുറന്നത്. ജില്ലയിൽ ചിലയിടങ്ങളിൽ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയർന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.