യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

രാത്രിയും പകലും കാവലിരുന്ന് മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പൊക്കി

Young Doctor College Teacher Bank Officer etc caught red handed by municipality hefty fines

തൃശൂര്‍: യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥന്‍, ഹോട്ടല്‍ ജീവനക്കാരന്‍, പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥന്‍...  റോഡരികില്‍ പ്ലാസ്റ്റിക് ചാക്കിലും കവറിലുമാക്കി മാലിന്യങ്ങള്‍ നിക്ഷേപിച്ച ചില 'മാന്യന്മാര്‍' ആണിവര്‍. കഴിഞ്ഞ കുറച്ച് കാലമായി വടക്കാഞ്ചേരി നഗരസഭാ പ്രദേശങ്ങളില്‍ പൊതു സ്ഥലത്ത് മാലിന്യം ഇടുന്നത് വര്‍ധിച്ചു വരുകയായിരുന്നു. ഇതോടെ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ വിടാതെ പിന്തുടരാന്‍ വടക്കാഞ്ചേരി നഗരസഭ അധികൃതര്‍ തീരുമാനിച്ചു. 

രാത്രിയും പകലും ഇവര്‍ കാവലിരുന്ന് മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പൊക്കി. വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി കെ കെ. മനോജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. പിടികൂടിയവരുടെ ജോലി കേട്ടപ്പോള്‍ നഗരസഭാ അധികൃതര്‍ ഞെട്ടി. യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥന്‍, ഹോട്ടല്‍ ജീവനക്കാരന്‍, പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥന്‍... എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉന്നതരായ വ്യക്തികളാണ് റോഡരികില്‍ മാലിന്യം തള്ളിയത്.

ഇവരില്‍ നിന്നായി 50,000 രൂപയോളം പിഴയടയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. എറണാകുളം, മലപ്പുറം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ളവരും മാലിന്യം നിക്ഷേപിച്ചവരില്‍ ഉള്‍പ്പെടും. വടക്കാഞ്ചേരി നഗരസഭ പരിസരം, മിണാലൂര്‍, പാര്‍ളിക്കാട്, ആര്യംപാടം, മെഡിക്കല്‍ കോളജ് പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

സ്വച്ഛ് സര്‍വേക്ഷന്റെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയാണ്. ജലാശയങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിക്കാതിരിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതുസ്ഥലത്ത് മാലിന്യം നിഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. കിഷോര്‍, കെ.പി. ഗോകുല്‍, നഗരസഭ ജീവനക്കാരായ കെ.വി. വിനോദ്, കെ.പി. ദീപക്, എം.ബി. രാഹുല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാലിന്യം കണ്ടെത്തിയത്.

ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ കെ എല്‍ 57 ജെ 0063 ആക്ടീവ, ഒപ്പം പണവും മൊബൈൽ ഫോണും; ജീവനക്കാരന്‍ മുങ്ങിയതായി പരാതി

'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios