ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ കെ എല്‍ 57 ജെ 0063 ആക്ടീവ, ഒപ്പം പണവും മൊബൈൽ ഫോണും; ജീവനക്കാരന്‍ മുങ്ങിയതായി പരാതി

കെഎല്‍ 57 ജെ 0063 എന്ന നമ്പറിലുള്ള ആക്ടിവ സ്‌കൂട്ടറും, പണവും, മൊബൈല്‍ ഫോണുമായി ഷൗക്കത്ത് കടന്നു കളഞ്ഞതായാണ് പരാതി.

KL 57 J 0063 Activa along with cash and mobile phone of Chicken stall owner complaint worker escaped

കോഴിക്കോട്:  ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണവും സ്ഥാപന ഉടമയുടെ ആക്ടിവ സ്‌കൂട്ടറും മൊബൈല്‍ ഫോണുമായി യുവാവ് കടന്നു കളഞ്ഞതായി പരാതി. എളേറ്റില്‍ വട്ടോളിയിലെ റഹ്‌മത്ത് ചിക്കന്‍സ്റ്റാള്‍ ഉടമ ബഷീര്‍ എംപി യാണ് കൊടുവള്ളി പൊലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചളിക്കോട് സ്വദേശിയായ ഷൗക്കത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കെഎല്‍ 57 ജെ 0063 എന്ന നമ്പറിലുള്ള ആക്ടിവ സ്‌കൂട്ടറും, പണവും, മൊബൈല്‍ ഫോണുമായി ഷൗക്കത്ത് കടന്നു കളഞ്ഞതായാണ് പരാതി.

മൊബൈല്‍ ഫോണില്‍ നിന്ന് ഉടമയുടെ വാട്‌സാപ്പ് ഉപയോഗിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരോട് ഗൂഗിള്‍ പേ വഴി ഇയാള്‍ പണം ആവശ്യപ്പെട്ടതായും ബഷീര്‍ പറഞ്ഞു. ഷൗക്കത്തിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലോ +919048144203 നമ്പറിലോ വിവരം അറിയിക്കണമെന്നും സ്ഥാപന ഉടമ പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 5 മണിക്ക് ഒരുമിച്ച് സൈറൺ മുഴങ്ങി, പരിഭ്രാന്തി വേണ്ട; 'കവചം' സംവിധാനം നിലവിൽ വന്നു

'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios