ഐ ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കൊച്ചി: കോട്ടയം കുമരകത്ത് പൊലീസ് (Police) പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി (High Court) ഉത്തരവ്. ഐ ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
അതേസമയം ജില്ലയ്ക്ക് പുറത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് കുമരകത്തെ ബാർ ഹോട്ടലിന് പിറകിലുള്ള കനാലിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിജോ ബാർ ഹോട്ടലിന് പിറകിലേക്ക് പോകുമ്പോൾ പിന്നാലെ നാല് പൊലീസുകാർ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതേത്തുടർന്നാണ് മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read : വ്യാജ സിദ്ധനെതിരെ വാർത്ത നൽകി, പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം
Also Read : പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍
