കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസ്മയാണ് മാതാവ് സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി.  നടപടിക്രമങ്ങൾക്ക്  ശേഷം ഖബറടക്കം (20-02-21) ശനിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.