മൂന്ന് മാസം മുന്‍പാണ് യുവാവ് 19കാരിയായ യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി. യുവതിയുടെ സുഹൃത്തിന്‍റെ ഫോണിലൂടെ ഇവര്‍ സംസാരിച്ചിരുന്നു
കണ്ണൂര്‍: കാമുകിയുടെ മരണവാര്‍ത്ത് അറിഞ്ഞ് കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. മഞ്ചേശ്വരം സ്വദേശിയായ 21കാരനാണ് കാമുകിയുടെ മരണം അറിഞ്ഞ് കണ്ണൂരിലെത്തി പറ്റിക്കപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ.
മൂന്ന് മാസം മുന്‍പാണ് യുവാവ് 19കാരിയായ യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി. യുവതിയുടെ സുഹൃത്തിന്‍റെ ഫോണിലൂടെ ഇവര്‍ സംസാരിച്ചിരുന്നു. അതിനിടെയാണ് ഒരു ദിവസം വിളിച്ചപ്പോള്‍ കാമുകി മരണപ്പെട്ടുവെന്ന് സുഹൃത്ത് പറഞ്ഞു. തുടര്‍ന്നാണ് കാമുകിയെ അടക്കിയത് എവിടെ എന്ന് അറിയാനും കുഴിമാടം കാണുവാനും കാമുകനും സുഹൃത്തും കണ്ണൂരിലെത്തിയത്.
എന്നാല്‍ ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പെണ്‍കുട്ടി തന്‍റെ സ്ഥലമോ മറ്റോ യുവാവിനോട് പറഞ്ഞിരുന്നില്ല. ഇതിനാല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് കാര്യത്തില്‍ വ്യക്തത വന്നത്.
യുവാവ് യുവതിയെ ബന്ധപ്പെടാറുണ്ടായിരുന്ന ഫോണില്‍ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ട്വിസ്റ്റ്. കാമുകിക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. യുവാവിനെ ഒഴിവാക്കാന്‍ കാമുകി കണ്ടെത്തിയ വഴിയാണ് 'വ്യാജമരണം' എന്നാണ് പൊലീസ് പറയുന്നത്.
