Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ച് കറങ്ങിയ യുവാവ് പിടിയില്‍

വ്യാജ നമ്പറില്‍ ഓടിച്ച ബൈക്ക് തൃശൂര്‍ കുന്നംകുളത്തുനിന്ന് മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 Young man arrested for driving stolen bike with fake number plate
Author
Alappuzha, First Published Jul 8, 2022, 11:04 PM IST

ആലപ്പുഴ : മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു കറങ്ങിയ യുവാവ് പിടിയില്‍. നഗരത്തില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനമോഷ്ടാവ് കുടുങ്ങിയത്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് ദീപു(24)ആണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. പൊലീസ് കസ്റ്റഡിയിലുള്ള വണ്ടിയുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്. വ്യാജ നമ്പറില്‍ ഓടിച്ച ബൈക്ക് തൃശൂര്‍ കുന്നംകുളത്തുനിന്ന് മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ചേര്‍ത്തല മോട്ടോര്‍വാഹന ഇന്‍സ്പക്ടര്‍ കെ ജി ബിജുവിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയിത്. നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പറില്‍ തന്നെയുള്ള ബൈക്കിലായിരുന്നു ദീപുവിന്റെ കറക്കം. മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇയാളുടെ പേരില്‍ കുത്തിയതോട് മാരാരിക്കുളം സ്‌റ്റേഷനിലും മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ബി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും കൂട്ടാളിയും പൊലീസ് പിടിയിൽ

 

അമ്മയുടെ കൂടെ നടന്നുപോയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് അമ്മയുടെ കൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അരികിൽ നിന്ന വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മാധ്യമം ദിനപത്രം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം നെല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്. പന്തലായനി യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് വൈകുന്നേരം 4.30ഓടെ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. മാതാവ്: ധന്യ (അധ്യാപിക, ബി.ഇ.എം യു.പി സ്കൂൾ കൊയിലാണ്ടി). സഹോദരൻ: ആരോമൽ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Follow Us:
Download App:
  • android
  • ios