മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മലയുടെ മുകളിൽ നിന്ന് സനേഷിന് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ രായിരനെല്ലൂർ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മലയുടെ മുകളിൽ നിന്ന് സനേഷിന് ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടർന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പെയിൻ്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം. നാല് കൊല്ലമായി സ്ഥിരമായി മല ചവിട്ടുന്ന ആളാണ് സനേഷ്.

