ആറ്റിങ്ങൽ കച്ചേരിനടയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് ബസിനിടയിൽപെട്ട് മരിച്ചു. 

തിരുവനന്തപുരം : ആറ്റിങ്ങൽ കച്ചേരിനടയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് ബസിനിടയിൽപെട്ട് മരിച്ചു. കല്ലമ്പലം സ്വദേശി സുബിൻ(35) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേങ്കമല ക്ഷേത്രത്തിൽ പോയി വന്ന സുബിന്റെ ഹോണ്ട ആക്ടിവ സ്കൂട്ടറും അതേ ദിശയിൽ പോയ ആറ്റിങ്ങൽ കാരേറ്റ് റൂട്ടിലോടുന്ന കബീർ ബസുമാണ് അപകടത്തിൽ പെട്ടത്. ബസിനിടയിൽപ്പെട്ട സുബിൻ തൽക്ഷണം മരിച്ചു. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു