Asianet News MalayalamAsianet News Malayalam

ആറ്റിങ്ങലില്‍ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. 

young man died after his car fell into a pothole on the road attingal trivandrum fvv
Author
First Published Aug 30, 2023, 9:58 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിപ്പോഴും ചികിത്സയിൽ തുടരുകയാണ്. റോഡിൽ സൈൻ ബോർഡില്ലാത്തതിൽ അധികൃതർക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. 

കുമ്പളയിലെ ഫർഹാസിന്റെ അപകട മരണം, പ്രതിഷേധം കനത്തു; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം

കോട്ടയം എം സി റോഡിൽ കുളനട മാന്തുകയിൽ ജീപ്പും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ചൽ കോട്ടുക്കൽ സ്വദേശികൾ ആയ അരുൺകുമാർ, ലതിക എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിൽ എട്ട് പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

'ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു,വാഹനാപകടത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം'

https://www.youtube.com/watch?v=-ufPF-vd3v4

https://www.youtube.com/watch?v=-ufPF-vd3v4

Follow Us:
Download App:
  • android
  • ios