Asianet News MalayalamAsianet News Malayalam

തെർമോക്കോളിലുണ്ടാക്കിയ വഞ്ചിയിൽ മത്സ്യബന്ധനം; വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു, ഒരാൾ നീന്തിരക്ഷപ്പെട്ടു

തെർമോക്കോളിൽ തീർത്ത വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്തും മൽസ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ഈ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി ബിജു നീന്തിരക്ഷപ്പെടുകയായിരുന്നു. 

young man died after the fishing boat overturned, while another man swam to safety fvv
Author
First Published Jan 12, 2024, 7:11 PM IST

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മൽസ്യതൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്താണ് വഞ്ചി മറിഞ്ഞ് മൽസ്യതൊഴിലാളിയായ വിഷ്‌ണു(30)മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂർ ഷൺമുഖൻ്റെ മകനാണ് മരിച്ച വിഷ്ണു. തെർമോക്കോളിലുണ്ടാക്കിയ വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്തും മൽസ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനത്തിനിടെ ഈ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയായ ബിജു നീന്തിരക്ഷപ്പെടുകയും ചെയ്തു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ശ്രീകൃഷ്ണമുഖം കടപ്പുറത്താണ് തെർമോക്കോൾ കൊണ്ടുണ്ടാക്കിയ ബോയയിൽ ഇരുവരും മത്സ്യബന്ധനം നടത്തിയിരുന്നത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബോയ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത നിലയിൽ സാമ്പത്തിക ഞെരുക്കമെന്ന് കേരളം; ഇടപെട്ട് കോടതി, നോട്ടീസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios