കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി രതീഷ് ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയെങ്കിലും മഞ്ഞിപ്പിത്തമാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 11ഓടെയാണ് മരണം. പുതുപ്പാടി (സൗത്ത് മലപുറം ) റേഷൻ കട നടത്തുകയായിരുന്നു.

ഷാനിദിന്റെ വയറ്റിൽ 3 പാക്കറ്റുകൾ, 2 എണ്ണത്തിൽ ക്രിസ്റ്റൽ തരികൾ, 3-ാമത്തേതിൽ കണ്ടത് ഇല പോലുള്ള വസ്തു, കഞ്ചാവ്?

കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ

YouTube video player