നാടൻപാട്ട് കേട്ടുകൊണ്ട് നില്‍ക്കുന്നതിനിടെ അഖില്‍ ദാസ്  കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 

ഹരിപ്പാട്: നാടൻപാട്ട് ആസ്വദിക്കാനെത്തിയ പതിനേഴുകാരൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടല്ലൂർ വടക്ക് പെരുവന പുതുവലിൽ ഹരിദാസന്റെ മകൻ അഖിൽദാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ വീടിനടുത്തുളള ക്ഷേത്രത്തിലെ ഉത്സവം കാണാനായി അഖില്‍ ദാസ് പോയിരുന്നു. 

ഇവിടെ നടന്ന നാടൻപാട്ട് കേട്ടുകൊണ്ട് നില്‍ക്കുന്നതിനിടെ അഖില്‍ ദാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പുതുയവിള കൊപ്പാറേത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. അമ്മ: ലേഖ. സഹോദരൻ: അക്ഷയ് ദാസ്,