നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ് മരിച്ചത്

ചേർത്തല: നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടേ കിഴക്കേ നാൽപ്പത് ജംഗ്ഷന് കിഴക്കായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

ഇലക്ട്രിക്കൽ വർക്കറായ സഞ്ജു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ഗ്യാസ് കൊണ്ടുപോകുന്ന എയ്സ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: സൗമ്യ.

വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ അപകടം. ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.