പുലർച്ചെ പ്രണവ് സുഹ്യത്ത് പടിയൂർ സ്വദേശിയായ അഴിപറമ്പിൽ വീട്ടിൽ ജീബിന്റെ ഒപ്പം ആണ് വലവീശി മീൻ പിടിക്കാൻ വഞ്ചിയിൽ പോയത്. കെട്ടുചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു.
തൃശൂർ: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രണവിൻ്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തിനൊപ്പം ഇന്ന് പുലർച്ചെയാണ് പ്രണവ് പടിയൂർ കെട്ടിച്ചിറയിൽ മീൻ പിടിക്കാൻ പോയത്. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയാണ് തോപ്പിൽ വീട്ടിൽ പ്രണവ് (18). എന്നാൽ മീൻ പിടിക്കുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു. പടിയൂരിലെ അമ്മാവന്റെ വീട്ടിലാണ് പ്രണവിൻ്റെ താമസം.
ഇന്ന് പുലർച്ചെയാണ് നാടിനെ കണ്ണീരിലാഴ്ത്തി അപകടമുണ്ടായത്. അമ്മാവന്റെ വീട്ടിൽ താമസിച്ചിരുന്ന പ്രണവ് സുഹ്യത്തായ പടിയൂർ സ്വദേശിയായ ജീബിന്റെ ഒപ്പമാണ് വലവീശി മീൻ പിടിക്കാൻ പോയത്. എന്നാൽ മീൻ പിടിക്കുന്നതിനിടെ കെട്ടുച്ചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി.
മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർത്ഥിനി മരിച്ചു
അതേസമയം, കോഴിക്കോട് നിന്നാണ് മറ്റൊരു മരണവാർത്ത. കോഴിക്കോട് ചാലിയം കടുക്കബസാർ കടപ്പുറത്തു മൃതദേഹം കരയ്ക്കടിഞ്ഞു. കടൽ ഭിത്തിക്കിടയിലാണ് മൃതദേഹം അടിഞ്ഞത്. ആളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.
