പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ് മുങ്ങി മരിച്ചത്. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്സ്.
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിന്‍റെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ് മുങ്ങി മരിച്ചത്. തുടര്‍ച്ചയായുള്ള മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തി.
ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലും മറ്റു ജലാശയങ്ങളിലും നീന്തൽ പോലും അറിയാത്തവർ ഇറങ്ങുന്നതാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. ശാരീരിക പരിമിതിയുള്ള സോനു ബാബു രാവിലെ പാറക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നൽകിയ പരാതിയെ തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്.
പുനെയിൽ ജിബിഎസ് വ്യാപിക്കുന്നു, ചികിത്സ തേടിയവരുടെ എണ്ണം 140 ആയി; 27 പേർ വെന്‍റിലേറ്ററിൽ,

