സംഭവം നടന്നയുടനെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി മണ്‍റോതുരുത്തിൽ പുളിമൂട്ടിൽ പാലത്തിന് സമീപം കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.

സംഭവം നടന്നയുടനെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

നടിയെ അക്രമിച്ച കേസ്: പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ; സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനഃപരിശോധിക്കണം

Asianet News Live | Arjun's Lorry Found | Siddique | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്