തുടർന്ന് നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവ് ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്ത് കാവ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player