കോട്ടയം: കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലിൽ വീണു. നീണ്ടിശ്ശേരിയിൽ രതീഷാണ്  പഴുക്കാനില കായലിൽ വീണത്. ഫയർ ഫോഴ്‌സും പൊലീസും തെരച്ചിൽ തുടരുകയാണ്.

അവശ്യ സാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ കടയിൽ  പോയതായിരുന്നു രതീഷ്. മഴയെ തുടർന്ന് കായലിൽ  ജല നിരപ്പ് ഉയർന്നിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona