ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയാണ് സജീഷ്.

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയാണ് സജീഷ്.

വണ്ടന്‍മേട് ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദ്ദേഹം; ഒരാഴ്ചയിലധികം പഴക്കം, കൊലപാതകമെന്ന് നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്