ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. 

കൊച്ചി: ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. കൊച്ചിയിലയിരുന്നു സംഭവം. എന്നാൽ ഇയാൾ മാളിൽ ചെയ്തുകൂട്ടിയത് ചില്ലറ കാര്യങ്ങളായിരുന്നില്ല. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്ന ഇയാൾ ചെയ്തതും പറഞ്ഞതും എല്ലാം.

മാളിൽ വേഷം മാറിയെത്തി ക്യാമറ വച്ച് പിടിയിലായപ്പോൾ, താൻ ട്രാൻസ് ജെൻഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ കാര്യങ്ങളൊന്നും ആ വഴിക്കുന്ന നടന്നില്ല. പിടിയിലായതാകട്ടെ, ഇൻഫോ പാർക്കിലെ ജീവനക്കാരനും. കണ്ണൂർ കരുവള്ളൂര്‍ സ്വദേശി എംഎൽ അഭിമന്യുവാണ് അറസ്റ്റിലായത് കൊച്ചിയിലെ ഷോപ്പിംഗ് മാളിലാണ് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ക്യാമറ വെച്ചത്. പർദ്ദ ധരിച്ചാണ് ശുചിമുറിക്കകത്ത് കടന്നത്. 

Read more: കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര,കെൽട്രോൺ സംഘത്തെക്ഷണിച്ചു,മന്ത്രിതലത്തിൽ ചർച്ച നടത്തും

ഹാർഡ് ബോർഡ് ബോക്സിനകത്ത് മൊബൈൽ വച്ചശേഷം തിരിച്ചിറങ്ങി. പർദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞു. മൊബൈല്‍ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒളി കാമറ വച്ചതിന് ശേഷം പിടികൂടിയ അഭിമന്യുവിനെ അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരാണ് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. താൻ ഏത് ട്രാൻസ്ജെൻഡർ ആണെന്ന് ഒരു സ്ത്രീ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്. മൊബൈൽ ഷൂട്ട് ചെയ്യുമ്പോ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും ഒടുവിൽ പൊലീസെത്തി കൊണ്ടുപോകുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

YouTube video player