കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലില്‍ കിഴക്കന്‍പേരാമ്പ്ര കനാല്‍മുക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: യുവാവിനെ കനാലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്രയിലെ പൊയില്‍കണ്ടി ദിനേശന്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കനാലില്‍ വീണ ഇയാളെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലില്‍ കിഴക്കന്‍പേരാമ്പ്ര കനാല്‍മുക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

പെരുവണ്ണാമൂഴി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതരായ കേളപ്പന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ ശോഭ. മക്കള്‍ വൈഷ്ണവ്, വിസ്മയ. സഹോദരങ്ങള്‍ മോളി, സുജാത.