ഇന്നലെ വൈകിട്ട് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുൺ വാക്കത്തിയുപയോഗിച്ചാണ് വെട്ടിയത്. സംഭവശേഷം ഓടി രക്ഷപ്പെട്ട അരുണിനെ രാത്രിയാണ് കണ്ടെത്തിയത്
ഇടുക്കി: ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരി പുത്രനാണ് പ്രതി അരുൺ. ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായ അരുണിന്റെ ഫോൺ ലക്ഷ്മണൻ വാങ്ങി വെച്ചിരുന്നു. ഈ ഫോണിന് കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് പുതിയ ഫോൺ വാങ്ങി നൽകാമെന്ന് ലക്ഷ്മണൻ പറഞ്ഞിരുന്നു. എന്നാൽ ഫോൺ വാങ്ങി നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുൺ വാക്കത്തിയുപയോഗിച്ചാണ് വെട്ടിയത്. സംഭവശേഷം ഓടി രക്ഷപ്പെട്ട അരുണിനെ രാത്രിയാണ് കണ്ടെത്തിയത്.
