Asianet News MalayalamAsianet News Malayalam

പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; നഗര മധ്യത്തിലൂടെ ഉടുതുണിയില്ലാതെ ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്. ആലുവ ഭാഗത്തേക്ക് ചീറിപ്പാഞ്ഞ യുവാവിനെക്കുറിച്ച് പിന്നീട് സൂചനയൊന്നുമില്ല.

young man riding bike fully naked through perumbavoor city visuals out
Author
First Published Oct 1, 2024, 9:44 PM IST | Last Updated Oct 1, 2024, 9:44 PM IST

കൊച്ചി: പെരുമ്പാവൂർ നഗരത്തിൽ പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം. തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്. ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കൾ ഇവരുടെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തുകയായിരുന്നു. എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. യുവാവിനെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശ്രമം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios