Asianet News MalayalamAsianet News Malayalam

വൻ തോതിൽ ചാരായ നി‍ർമാണവും വിൽപ്പനയും, പിടിയിലാകുമ്പോൾ സ്റ്റോക്ക് 30 ലിറ്റ‍ര്‍, ചെങ്ങന്നൂരിൽ യുവാവ് അറസ്റ്റിൽ

30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ

young man was arrested with 30 liters of country liquor
Author
First Published Oct 3, 2022, 4:45 PM IST

ചെങ്ങന്നൂർ: 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. ചെറിയനാട് അരിയുണ്ണിശ്ശേരി കിഴക്ക് നെടുംതറയിൽ വീട്ടിൽ പ്രശാന്താണ് പിടിയിലായത്. ചെറിയനാട് ആവണിപ്പാടത്താണ് ചാരായം വാറ്റിയത്. ഒപ്പം ഉണ്ടായിരുന്ന സഹായി രവി എക്സൈസ് സംഘത്തെ കണ്ടതോടെ കടന്നുകളഞ്ഞു. 

ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറ്റീവ്  ഓഫിസർ ബി. സുനിൽകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ജോഷി ജോൺ, സി. ഇ. ഒമാരായ പി. ആർ. ബിനോയ്, സി. കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.

Read more: വിദേശപണത്തിൽ അന്വേഷണം; പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി

വ്യാജ മദ്യവും വാറ്റും തടയാൻ സംസ്ഥാന വ്യാപകമായി എക്സൈസും പൊലീസും നടപടികൾ സ്വീകരിച്ച് വരികയാണ്. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 1114 റെയിഡുകളിലായി 638 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഈ മാസം 12 വരെ നടത്തിയ റെയ്ഡുകളില്‍ 161 അബ്ക്കാരി കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചേയ്തത്. വിവിധ കേസുകളിലായി 141 പേരെ അറസ്റ്റ് ചെയ്തു. 660.44 ലിറ്റര്‍ മദ്യവും 1299 ലിറ്റര്‍ വാഷും 12.5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. റെയ്ഡില്‍ 56 എന്‍ ഡി പി എസ് കേസുകളിലായി 59 പ്രതികളെയും അറസ്റ്റ് ചെയ്തു.

 ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 156.042 കിലോഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. കൂടാതെ 212.858 ഗ്രാം എം ഡി എം എ യും 21.100 ഗ്രാം ഹാഷിഷ് ഓയിലും 7.923 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തിട്ടുണ്ട്. 421 കേസുകളിലായി 25 കിലോയോളം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷനര്‍ താജുദ്ദീന്‍ കുട്ടി അറിയിച്ചു. ജില്ലയില്‍ ഡ്രൈവിന്റെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios